Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LDF Protests Against

Kasaragod

അ​വ​ഗ​ണ​നയ്​ക്കെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി എ​ൽ​ഡി​എ​ഫ്; ഇ​ല​ക്‌​ഷ​ൻ സ്റ്റ​ണ്ടെ​ന്ന് യു​ഡി​എ​ഫ്

വെ​ള്ള​രി​ക്കു​ണ്ട്: ബ​ളാ​ൽ പ​ഞ്ചാ​യ​ത്തി​ലെ ഇ​ട​തു​പ​ക്ഷ മെം​ബ​ർ​മാ​രു​ടെ വാ​ർ​ഡു​ക​ളോ​ടു​ള്ള അ​വ​ഗ​ണ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ട​തു​പ​ക്ഷ മെം​ബ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​പ​വാ​സ​വും ബ​ളാ​ൽ, കൊ​ന്ന​ക്കാ​ട് ടൗ​ണു​ക​ളി​ൽ പ്ര​തി​ഷേ​ധ റാ​ലി​യും സം​ഘ​ടി​പ്പി​ച്ചു. വി​ക​സ​ന സെ​മി​നാ​റി​ൽ അ​ട​ക്കം അം​ഗീ​ക​രി​ച്ച പ​ദ്ധ​തി വി​ഹി​ത​ങ്ങ​ൾ ഒ​ന്നും അം​ഗീ​ക​രി​ച്ചി​ല്ലെ​ന്നും തു​ക മാ​റ്റി വ​ച്ചി​ല്ലെ​ന്നും പു​തി​യ ടാ​റിം​ഗ് ഒ​ന്നി​നും തു​ക അ​നു​വ​ദി​ച്ചി​ല്ലെ​ന്നും ആ​രോ​പി​ച്ചു.

ഇ​ന്ന​ലെ ന​ട​ന്ന ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ൽ മെം​ബ​ർ​മാ​ർ പ്ര​തി​ഷേ​ധം അ​റി​യി​ക്കു​ക​യും എ​ഴു​തി ന​ൽ​കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ഗാ​ന്ധി പ്ര​തി​മ​യ്ക്ക് മു​ന്നി​ൽ ഉ​പ​വാ​സ​വും തു​ട​ർ​ന്ന് ബ​ളാ​ൽ ടൗ​ണി​ലും ടൗ​ണി​ലും പ്ര​തി​ഷേ​ധ റാ​ലി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്തു. മെം​ബ​ർ​മാ​രാ​യ സ​നോ​ജ് മാ​ത്യു, ഷാ​ജ​ൻ പൈ​ങ്ങോ​ട്ട്, ശ്രീ​ജ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

എ​ന്നാ​ൽ. ഇ​ട​ത് മെം​ബ​ർ​മാ​രു​ടെ വാ​ർ​ഡു​ക​ളി​ൽ ഫ​ണ്ട് വി​വേ​ച​നം കാ​ണി​ച്ചെ​ന്ന് പ​റ​യു​ന്ന​ത് അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം പ​റ​ഞ്ഞു. റോ​ഡി​ന്‍റെ മേ​ഖ​ല​യി​ൽ ചെ​ല​വ​ഴി​ക്കാ​ൻ പ​റ്റു​ന്ന​ത് മെ​യി​ന്‍റ​ന​ൻ​സ് ഗ്രാ​ന്‍റ് റോ​ഡ് ഫ​ണ്ടാ​ണ്. പ​ത്താം വാ​ർ​ഡ് മു​ട്ടോം​ക​ട​വി​ൽ എ​ല്ലാ റോ​ഡും ക​ഴി​ഞ്ഞ ത​വ​ണ റീ​ടാ​ർ ചെ​യ്തി​രു​ന്നു

. ടാ​ർ പൊ​ളി​ഞ്ഞ സ്കൂ​ളി​ന്‍റെ ഭാ​ഗം റീ ​ടാ​ർ ചെ​യ്യാ​ൻ തു​ക വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. ചെ​റി​യ പാ​മ​ത്ത​ട്ട് റോ​ഡി​നും 10 ല​ക്ഷം അ​നു​വ​ദി​ച്ചു. പു​തി​യ ടാ​റിം​ഗി​ന് അ​ത്യാ​വ​ശ്യ​മു​ള്ള സ്ഥ​ല​ത്ത് മാ​ത്ര​മേ തു​ക അ​നു​വ​ദി​ച്ചി​ട്ടു​ള്ളു. എ​ല്ലാ വാ​ർ​ഡു​ക​ളെ​യും ഒ​രേ പോ​ലെ ക​ണ്ടാ​ണ് വി​ക​സ​നം ന​ട​ത്തു​ന്ന​തെ​ന്നും ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ​ക​ണ്ടു​ള്ള നാ​ട​ക​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Latest News

Up